Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Plan Funds

Thrissur

വെ​ട്ടി​ക്കു​റ​ച്ച പ്ലാ​ൻ ഫ​ണ്ട് പു​നഃ​സ്ഥാ​പി​ക്ക​ണം: കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം

​തൃ​ശൂ​ർ: ത​ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ലാ​ൻ​ഫ​ണ്ട് വി​ഹി​തം 692 കോ​ടി​യി​ൽ​നി​ന്ന് 177 കോ​ടി​യാ​ക്കി വെ​ട്ടി​ക്കു​റ​ച്ച സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​സ്റ്റീ​ഫ​ൻ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. സ​ർ​ക്കാ​ർ തീ​രു​മാ​നം ന​ട​പ്പാ​യാ​ൽ 515 കോ​ടി​യു​ടെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ക​യും ത​ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ പ്ര​തി​സ​ന്ധി​യി​ലാ​വു​ക​യും ചെ​യ്യും. സാ​ന്പ​ത്തി​ക​പ്ര​തി​സ​ന്ധി​യു​ടെ പേ​രി​ൽ ഫ​ണ്ട് വെ​ട്ടി​ക്കു​റ​യ്ക്കു​ന്ന​ത് വി​ക​സ​ന​മു​ര​ടി​പ്പി​നു കാ​ര​ണ​മാ​കു​മെ​ന്നും കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​തൃ​ശൂ​ർ ജി​ല്ലാ നേ​തൃ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഈ​ച്ച​ര​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഉ​ന്ന​താ​ധി​കാ​ര​സ​മി​തി അം​ഗം സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം ബേ​ബി മാ​ത്യു കാ​വു​ങ്ക​ൽ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ളാ​യ ഷാ​ജി ആ​നി​ത്തോ​ട്ടം, അ​ഡ്വ. പി.​ഐ. മാ​ത്യു, ബി​ജു ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up